തെരഞ്ഞെടുപ്പിനായി 9 ജില്ലകളില്‍ ബിജെപി കള്ളപ്പണം എത്തിച്ചു ; പൊലീസ് കോടതിയില്‍
Jaihind TV News Report
Jaihind TV Web Desk
August 04, 2021
1 min read
•
Updated: June 10, 2026
തൃശൂർ : ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് , പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ പണമെത്തി.
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹർജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി. ബിജെപി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമ്മരാജൻ ഹർജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്‍റെ ഉറവിടം ഇത്തവണയും ധർമ്മരാജന്‍ വ്യക്തമായില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10