Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പി.എം ശ്രീയിലും ബ്രൂവറിയിലും സി.പി.എം നയം അടിയറവ് വെച്ചേനെ; രക്ഷിച്ചത് സിപിഐ: തുറന്നടിച്ച് ബിനോയ് വിശ്വം

പി.എം ശ്രീയിലും ബ്രൂവറിയിലും സി.പി.എം നയം അടിയറവ് വെച്ചേനെ; രക്ഷിച്ചത് സിപിഐ: തുറന്നടിച്ച് ബിനോയ് വിശ്വം

പാലക്കാട്: സി.പി.എമ്മിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം ശ്രീ പദ്ധതിയിലും ബ്രൂവറി വിഷയത്തിലും സി.പി.ഐ എടുത്ത ഉറച്ച നിലപാടുകളാണ് സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും വലിയ തിരിച്ചടികളില്‍ നിന്ന് രക്ഷിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. സി.പി.ഐ പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവന്‍കുട്ടി പറയുന്നത് കേട്ടാല്‍ ചിരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. ആര്‍.എസ്.എസിന്റെ അജണ്ടയായ പി.എം ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ കൃത്യമായ നിലപാടെടുത്തില്ലായിരുന്നുവെങ്കില്‍, സി.പി.എം ഇടത് നയം കേന്ദ്രത്തിന് മുന്നില്‍ അടിയറവ് വെക്കുമായിരുന്നു. ഒടുവില്‍ സി.പി.ഐ നിലപാടാണ് ശരിയെന്ന് സി.പി.എം കേന്ദ്ര നേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നുവെന്നും, അങ്ങനെ സി.പി.എമ്മിനെ ശരിയായ വഴിയിലേക്ക് നയിക്കുകയാണ് സി.പി.ഐ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിക്കില്ലെന്ന കാര്യത്തിലും സി.പി.ഐ ഉറച്ചുനിന്നു. എല്‍.ഡി.എഫ് മന്ത്രിമാരുടെ യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ബ്രൂവറിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയപ്പോഴും താന്‍ അതിനെ ശക്തമായി തള്ളിപ്പറയുകയായിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related articles

See all
Popular News

ദുരിതബാധിതര്‍ക്ക് തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കാസര്‍ഗോഡ് ജില്ലയിലെ 232 പേര്...

Popular News

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിര്‍ണായക പരിഹാര നടപടികള്‍; എന്‍.ടി.പി.സിയുമായി കൈകോര...

Popular News

തിരുവോണം ബംപർ ജേതാവ് പണം കൈപ്പറ്റി; വിജയി അജ്ഞാതനായി തുടരും

Popular News

ഭരണം കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ ചുവടുവെപ്പ്! മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ...

Save your stories

Sign in