Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കര്‍ണ്ണാടകത്തില്‍ നിന്നുമുള്ള പാല്‍ ലഭ്യത കൂട്ടാന്‍ ഇടപെടണം, കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമര്‍പ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ

കര്‍ണ്ണാടകത്തില്‍ നിന്നുമുള്ള പാല്‍ ലഭ്യത കൂട്ടാന്‍ ഇടപെടണം, കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമര്‍പ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള പാല്‍ ലഭ്യത കൂട്ടാന്‍ ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അഭ്യര്‍ത്ഥിച്ചു. ബാംഗ്ലൂരില്‍ മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ക്ഷീര മേഖലയില്‍ പാലിനും, പാല്‍ ഉല്‍പന്നങ്ങള്‍ക്കുമായി കര്‍ണാടക സംസ്ഥാനത്തെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടകത്തില്‍ നിന്നുമുള്ള പാലിന്റെ ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ട് എന്ന് മന്ത്രി ബിന്ദു കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ പാലിന് വേണ്ടി തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുമെന്നും മന്ത്രിയുടെ നിവേദനത്തില്‍ പറയുന്നു. വിഷയം ഗൗരവകരമായി കണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഉറപ്പുനല്‍കി.

Related articles

See all
Popular News

സി.എം.ആര്‍.എല്‍ അഴിമതിക്കേസ്: വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും; പിണറായിക്കു...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ...

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Save your stories

Sign in