Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി
  ന്യൂഡൽഹി: ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ നടപടി റദ്ദാക്കി സുപ്രീം കോടതി.  ഗുജറാത്ത് കലാപവുമായി​ ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളി​ൽ ജീവപര്യന്തം തടവുശി​ക്ഷയ്‌ക്ക് വി​ധി​ക്കപ്പെട്ട 11 പ്രതി​കളെ വെറുതെ വി​ട്ടത് ചോദ്യംചെയ്‌ത് ഇരയായ ബി​ൽക്കി​സ് ബാനു അടക്കമുള്ളവർ നൽകി​യ ഹർജി​യിലാണ് സുപ്രീംകോടതി​ വി​ധി​ പറഞ്ഞത്. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദ്ദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. 'ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം.'- സുപ്രീം കോടതി പറഞ്ഞു. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനോയും കുടുംബവും കൊടും ക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. 2022-ൽ സ്വാതന്ത്ര്യദിനത്തിലാണ് 14 വർഷം തടവു ശി​ക്ഷ അനുഭവി​ച്ചതും നല്ലനടപ്പ് പരി​ഗണി​ച്ചതും ചൂണ്ടി​ക്കാട്ടി​ ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരെ വി​ട്ടയച്ചത്. ഇതി​നെതി​രെ ബില്‍ക്കിസ് ബാനോ ഉള്‍പ്പെടെ നല്‍കിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസി​കാഘാതമുണ്ടാക്കി​യെന്ന് ബിൽക്കിസ് വാദിച്ചു. ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികൾ. 2022 ഓഗസ്റ്റ് 15-ന്, 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in