Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിഹാറില്‍ മഹാസഖ്യത്തിന്‍റെ തേരോട്ടം ; നൂറുംകടന്ന് ലീഡ് നില | VIDEO

ബിഹാറില്‍ മഹാസഖ്യത്തിന്‍റെ തേരോട്ടം ; നൂറുംകടന്ന് ലീഡ് നില | VIDEO
  പറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്‍റെ തേരോട്ടം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യത്തോടെയാണ് മഹാസഖ്യത്തിന്‍റെ മുന്നേറ്റം. രാവിലെ 9 മണി വരെയുള്ള ലീഡ് നില അനുസരിച്ച് മഹാസഖ്യം 123 സീറ്റിലും എൻഡിഎ 90 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നത്. ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻ.ഡി.എയിൽ ജെ.ഡി.യു 115 സീറ്റിലും, ബി.ജെ.പി 110 സീറ്റിലും മുകേഷ് സഹാനിയുടെ വി.ഐ.പി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് മത്സരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സി.പി.ഐ.എം.എൽ 19 സീറ്റിലും സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലും മത്സരിക്കുന്നു.   https://www.youtube.com/watch?v=6vg9pkZpAfs

Related articles

See all
Popular News

എസ്.ബി.ഐയിൽ വൻ സുരക്ഷാ വീഴ്ച: ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ, അന്...

Popular News

മുംബൈ വീണ്ടും 90-കളിലെ അധോലോകത്തിലേക്ക് മടങ്ങുകയാണോ?; ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് മുംബൈയി...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ക്രൈംബ്രാഞ്ചി...

Popular News

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

Save your stories

Sign in