പട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പട്ടിക പുറത്തിറക്കിയത്. കരട് വോട്ടര്‍ പട്ടികയുടെ വിശദമായ പരിശോധനയും ലഭിച്ച എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിച്ച ശേഷമാണ് ഈ പുതുക്കിയ പട്ടിക പുറത്തിറക്കിയിരിക്കുന്നതെന്ന് ബീഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേരുകള്‍ പരിശോധിക്കാമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിച്ചതിന് ശേഷം ഏകദേശം 47 ലക്ഷം പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ജൂണ്‍ 24 വരെ 7.89 കോടി വോട്ടര്‍മാരാണ ബിഹാറില്‍ ഉണ്ടായിരുന്നത്. ഇന്നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുള്ളത്.
കമ്മിഷന്റെ ഈ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വന്‍തോതില്‍ വോട്ടവകാശം നിഷേധിക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രത്യേകിച്ച് ദരിദ്രരെയും ന്യൂനപക്ഷ വോട്ടര്‍മാരെയും ലക്ഷ്യമിടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. കമ്മിഷന്റെ നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണ് നീ്ക്കം. അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 7-നാണ്.
നിലവിലെ ബീഹാര്‍ നിയമസഭയുടെ കാലാവധി നവംബര്‍ 22-ന് അവസാനിക്കും. അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബീഹാര്‍ അവലോകന സന്ദര്‍ശനം നടക്കുകയും ചെയ്ത സാഹചര്യത്തില്‍, ഒക്ടോബര്‍ 6 അല്ലെങ്കില്‍ 7-ന് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്