Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL| ഭാരതാംബ വിവാദം: രാജ്ഭവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി

KC VENUGOPAL| ഭാരതാംബ വിവാദം: രാജ്ഭവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്ക് എതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി രാഷ്ട്രപതിക്ക് കത്തെഴുതി. ഭരണ ഘടന വിരുദ്ധമായാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്ഭവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ഭരണ ഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കാവി പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരകരായി രാജ്ഭവന്‍ മാറുന്നു. ഇത് ഭരണഘടന പ്രതിസന്ധിയും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. വിവാദം ആവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. നേരത്തെ പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in