Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭാരത് ഉച്ചകോടി 2026' നവംബര്‍ 13, 14 തീയതികളില്‍ ഹൈദരാബാദില്‍; 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

ജനാധിപത്യം, സാമൂഹിക-സാമ്പത്തിക നീതി, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ക്യാപിറ്റലിസം, വിദേശനയം എന്നിവ പ്രധാന ചര്‍ച്ചാവിഷയങ്

'ഭാരത് ഉച്ചകോടി 2026' നവംബര്‍ 13, 14 തീയതികളില്‍ ഹൈദരാബാദില്‍; 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന് പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'ഭാരത് ഉച്ചകോടി 2026' (Bharat Summit 2026) നവംബര്‍ 13, 14 തീയതികളില്‍ ഹൈദരാബാദില്‍ നടക്കും. തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ലോകത്തിലെ 70 രാജ്യങ്ങളില്‍ നിന്നായി രാഷ്ട്ര നേതാക്കള്‍, നയതന്ത്രജ്ഞര്‍, ഗവേഷകര്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുക്കും.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിദേശകാര്യ വകുപ്പ് അധ്യക്ഷനുമായ സല്‍മാന്‍ ഖുര്‍ഷിദ്, തെലങ്കാന മന്ത്രി ശ്രീധര്‍ ബാബു, ടി.പി.സി.സി അധ്യക്ഷന്‍ മഹേഷ് കുമാര്‍ ഗൗഡ്, സി.ഡബ്ല്യു.സി അംഗം ഗുര്‍ദീപ് സപ്പല്‍ എന്നിവരാണ് ഉച്ചകോടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ജനാധിപത്യം, സാമൂഹിക-സാമ്പത്തിക നീതി, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ക്യാപിറ്റലിസം, വിദേശനയം എന്നിവ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഗ്ലോബല്‍ നോര്‍ത്ത്, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്നതും ഉച്ചകോടിയുടെ ലക്ഷ്യമാണ്. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'തെലങ്കാന റൈസിങ്' പ്രത്യേക സെഷനുകളില്‍ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളും നഗരവല്‍ക്കരണവും പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി ശ്രീധര്‍ ബാബു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി ജര്‍മ്മനി സന്ദര്‍ശിച്ച വേളയിലാണ് പുരോഗമന പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ച് ഒരു അന്താരാഷ്ട്ര തിങ്ക് ടാങ്ക് രൂപീകരിക്കണമെന്ന ആശയം ഉയര്‍ന്നുവന്നതെന്ന് ഗുര്‍ദീപ് സപ്പല്‍ വ്യക്തമാക്കി. ലോകമെമ്പാടും ഉയര്‍ന്നുവരുന്ന വിഭാഗീയ ശക്തികളെ പ്രതിരോധിക്കുക എന്നതും ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

Related articles

See all
Popular News

'വായുമലിനീകരണത്തില്‍ രാജ്യം 'വിശ്വഗുരു' ആകുന്നത് എന്തുകൊണ്ട്?'; മോദി സര്‍ക്കാരിനെതിരെ മല്ല...

Popular News

പിതാവിന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ലെന്ന് സുപ്രീംക...

Popular News

ഗുജറാത്ത് കലാപം: മോദിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ വാജ്പേയി ആലോചിച്ചിരുന്നു; പാ...

Popular News

ആദ്യ കണ്‍മണിയുടെ വേര്‍പാട്, ഉള്ളുലയ്ക്കുന്ന ഓര്‍മ്മകള്‍: ഓര്‍മ്മക്കുറിപ്പില്‍ മനസ്സുതുറന്ന...

Save your stories

Sign in