Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദ്വേഷ പ്രസംഗം; നെതന്യാഹുവിന്റെ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കി ഗാദി ഐസന്‍കോട്ട്

വിദ്വേഷ പ്രസംഗം; നെതന്യാഹുവിന്റെ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കി ഗാദി ഐസന്‍കോട്ട്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലികുഡുമായുള്ള ചര്‍ച്ചകള്‍ യാഷര്‍ പാര്‍ട്ടി റദ്ദാക്കി. യാഷര്‍ ചെയര്‍മാന്‍ ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്. നെസെറ്റിന്റെ (ഇസ്രയേല്‍ പാര്‍ലമെന്റ്) ആദ്യ ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നെതന്യാഹു നടത്തിയ പ്രസംഗം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

26-ാമത് നെസെറ്റിന്റെ ആദ്യ ദിനത്തില്‍ നെതന്യാഹു നടത്തിയ തീവ്രവും ഭിന്നിപ്പിക്കുന്നതുമായ പ്രസംഗമാണ് യോഗം ഉപേക്ഷിക്കാന്‍ കാരണമെന്ന് യാഷര്‍ പാര്‍ട്ടി വ്യക്തമാക്കി. അറബ് പാര്‍ട്ടി അംഗങ്ങള്‍ ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്നവരാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നുമുള്ള നെതന്യാഹുവിന്റെ പരാമര്‍ശം കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള ഈ പ്രസംഗം ഔദ്യോഗിക ചടങ്ങിന്റെ അന്തസ്സ് കെടുത്തിയെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

നെതന്യാഹുവിന്റെ പ്രസംഗം അദ്ദേഹം അധികാരത്തിന് അയോഗ്യനാണെന്ന ബോധം കൂടുതല്‍ ഉറപ്പിക്കുന്നതാണെന്ന് ഗാദി ഐസന്‍കോട്ട് എക്‌സില്‍ കുറിച്ചു. ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നുവെന്നും, രാജ്യത്തിന്റെ ഐക്യത്തേക്കാള്‍ സ്വന്തം നിലനില്‍പ്പാണ് നെതന്യാഹുവിന് എപ്പോഴും പ്രധാനമെന്നും ഐസന്‍കോട്ട് കുറ്റപ്പെടുത്തി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇസ്രയേല്‍ പ്രസിഡന്റ് ചുമതലപ്പെടുത്തിയ ഐസന്‍കോട്ട്, പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങള്‍.

ഇതിനിടെ, അറബ് പാര്‍ട്ടികളിലൊന്നായ റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തങ്ങളുടെ നിലപാട് അറിയാന്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍ തന്നെ സമീപിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. മുന്‍പ് ഹമാസ് നേതാവ് യഹ്യ സിന്‍വാറുമായി നെതന്യാഹുവിന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും അബ്ബാസ് ആവര്‍ത്തിച്ചു.

Related articles

See all
Popular News

കോവിഡിന്റെ പുതിയ ജനിതക വകഭേദം 'PJ.2.1' ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു

Popular News

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കങ്ങള്‍ സജീവം; പ്രധാന പദവികളില്‍ ധാരണയിലെത്തി...

Popular News

'ഭാര്യയെ വഞ്ചിച്ചു; ചെയ്തതിന് ന്യായീകരണമില്ല, തെറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്ക...

Popular News

ഇറാനെ വീണ്ടും ആക്രമിക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; തിരിച്ചടിയായി 'തീമഴ പെയ്യ...

Save your stories

Sign in