Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ? കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തയാള്‍ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ? കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തയാള്‍ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി
കണ്ണൂര്‍: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത് സിപിഎം. 'അമ്പാടിമുക്ക് സഖാക്കള്‍; എന്ന പേജിന്റെ അഡ്മിന്‍ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുവെന്ന് മനീഷ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെഡ് ബറ്റാലിയന്‍ എന്ന ഗ്രൂപ്പില്‍ നിന്ന് ലഭിച്ച സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ താന്‍ ചെയ്തെന്നായിരുന്നു മനീഷിന്റെ മൊഴി. പി. ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് മനീഷ്. പി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജ് അഡ്മിന്‍ മനീഷ് ആയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് അത് ഷെയര്‍ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ എന്നാണ് സമൂഹമാധ്യമത്തിലടക്കം ഉയരുന്ന ചോദ്യം.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in