തിരുവനന്തപുരം: ബീമാപള്ളി വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നവംബര്‍ 11 മുതല്‍ നവംബര്‍ 21 വരെയാണ് ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസിന്റെ ആദ്യ ദിനമായ നവംബര്‍ 11-ന് പ്രാദേശിക അവധി അനുവദിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബീമാപള്ളി ഉറൂസ്: ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി