Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബാലന്‍ ആദ്യം പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരെ ; വിരട്ടല്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

ബാലന്‍ ആദ്യം പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരെ ; വിരട്ടല്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല
ഹരിപ്പാട് : ശബരിമല പരാമർശത്തില്‍ മന്ത്രി എ.കെ ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ സംവിധാനത്തിൽ ഓരോ വ്യക്തിക്കൾക്കും പ്രസ്ഥാനങ്ങൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസിന്‍റെ നിലപാട് പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരെയെല്ലാം നേരിട്ടുകളയാമെന്ന ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലപാട് വ്യക്തമാക്കുമ്പോള്‍ ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമാണ് സിപിഎം ശ്രമിച്ചത്. ഇത് വിലപ്പോവില്ലെന്നും വിരട്ടലൊന്നും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയാണ് അയ്യപ്പനും ദേവഗണങ്ങളും പിന്തുണയ്ക്കുമെന്ന് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബാലൻ ആദ്യം പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലക്കെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർക്കെതിരെയും മന്ത്രി എ.കെ ബാലന്‍ പരാതി നല്‍കിയിരുന്നു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in