Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജാമ്യകാലാവധി കഴിഞ്ഞു; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്

ജാമ്യകാലാവധി കഴിഞ്ഞു; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്
Aravind-Kejrival-AAP   ന്യൂഡല്‍ഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങിപ്പോകും. അതേസമയം കെജ്‌രിവാളിന്‍റെ ജയിലിലേക്കുള്ള മടക്കവും പ്രചാരണമാക്കുകയാണ് എഎപി. ഇന്ന് മൂന്ന് മണിക്ക്  രാജ്ഘട്ടിൽ കെജ്‌രിവാൾ സന്ദർശനം നടത്തും. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങുമെന്ന് കെജ്‌രിവാൾ അറിയിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in