Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തർപ്രദേശിലെ തിരിച്ചടി; യോഗി ആദിത്യനാഥിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം

ഉത്തർപ്രദേശിലെ തിരിച്ചടി; യോഗി ആദിത്യനാഥിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം
  ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം. വൈകിട്ടോടെ യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തും. യുപിയില്‍ ബിജെപിയുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് ഇന്ത്യാ സഖ്യം നടത്തിയ മുന്നേറ്റത്തില്‍ പാർട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് യോഗിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി തുറുപ്പുചീട്ടായി കൊട്ടിഘോഷിച്ച അയോധ്യ രാമക്ഷേത്രവും മോദിയുടെ വിദ്വേഷപ്രസംഗങ്ങളെയും എല്ലാം നിഷ്ഫലമാകുന്നതാണ് കാണാനായത്. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിംഗ് എംപിയായിരുന്ന ബിജെപിയുടെ ലല്ലു സിംഗിനെയാണ് ഇവിടെ എസ്പി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശ് തൂത്തുവാരാമെന്ന് ലക്ഷ്യമിട്ടിറങ്ങിയ മോദിക്കും കൂട്ടർക്കും നേരിട്ട അപ്രതീക്ഷിത തിരിച്ചടി പാർട്ടിക്ക് കനത്ത ആഘാതമായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in