Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരികെ വീട്ടില്‍; കോതമംഗലം കുട്ടമ്പുഴയില്‍ കാണാതായ 3 സ്ത്രീകളെയും തിരികെ എത്തിച്ചു

തിരികെ വീട്ടില്‍; കോതമംഗലം കുട്ടമ്പുഴയില്‍ കാണാതായ 3 സ്ത്രീകളെയും തിരികെ എത്തിച്ചു
കോതമംഗലം: കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെ കണ്ടെത്തി നാട്ടില്‍ തിരിച്ചെത്തിച്ചു. ആറ് കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്. ഇവരെ കാല്‍നടയായാണ് വനത്തില്‍ നിന്നും പുറത്തെത്തിച്ചത്. മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി, പുത്തന്‍പുര ഡാര്‍ളി എന്നിവരെയാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ പശുവിനെ തിരയാന്‍ പോയതാണ് ഇവര്‍. വനത്തില്‍ കാട്ടാനയുടെ സാന്നിധ്യം ഭയന്ന് വഴിതെറ്റി പോവുകയായിരുന്നു . ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടിയാണ് മായ ഭര്‍ത്താവുമായി സംസാരിച്ച് വനത്തിനുള്ളില്‍ അകപ്പെട്ടുപോയ വിവരം അറിയിക്കുന്നത്. അഞ്ചുമണിയോടുകൂടി മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നഷ്ടമാവുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുട്ട് വീണതോടെ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. നേരം വെളുത്തതോടെ തിരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിക്കുകയുണ്ടായി. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍, എന്നിവരാണ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അട്ടിക്കളത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്ത് ഇവരെ കണ്ടെത്തുകയായിരുന്നു. ശേഷം വനം വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടുകൂടി ഇവരെ വനത്തില്‍ നിന്നും പുറത്തെത്തിച്ചു.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in