Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമം; കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചെറുക്കും'-സണ്ണി ജോസഫ് എംഎല്‍എ

'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമം; കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചെറുക്കും'-സണ്ണി ജോസഫ് എംഎല്‍എ
കോണ്‍ഗ്രസ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന എല്ലാ പദ്ധതികളും ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുളള നീക്കം ചെറുക്കുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.  മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന തല പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഒന്നാകെ പൊളിച്ചെഴുതി പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാവിന്റെ പേര് വെട്ടിമാറ്റിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കോണ്‍ഗ്രസ് കൊണ്ടുവന്ന പദ്ധതികളെ ഇത്തരത്തില്‍ ചരിത്രം വളച്ചൊടിച്ച് തിരുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നയമാണ് ഇതിലും വ്യക്തമാകുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in