Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരുനാഗപ്പള്ളി അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ: കെ.സി. വേണുഗോപാൽ

കരുനാഗപ്പള്ളി അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെ: കെ.സി. വേണുഗോപാൽ
ആലപ്പുഴ: കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. സിപിഎമ്മിന്‍റെ പരാജയഭീതിയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. എകെജി സെന്‍ററിൽ നിന്നുള്ള ആഹ്വാന പ്രകാരമാണ് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും സിപിഎം ആക്രമിച്ചത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എംഎൽഎയ്ക്കെതിരെ നടന്ന കല്ലേറ് വരെ സിപിഎമ്മിന്‍റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്. സിപിഎമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്‍റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in