Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആര്‍ത്തവ അവധിയെ എതിര്‍ക്കുന്നവര്‍ക്ക് അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസമില്ല; യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി അശ്വതി ശ്രീകാന്ത്

aswathy-sreekanth-supports-kerala-government-school-menstrual-leave-policy

ആര്‍ത്തവ അവധിയെ എതിര്‍ക്കുന്നവര്‍ക്ക് അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസമില്ല; യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി അശ്വതി ശ്രീകാന്ത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ പിന്തുണച്ച് നടി അശ്വതി ശ്രീകാന്ത്. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷം മുതല്‍ ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍, ചില രാഷ്ട്രീയ കോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഇതിനെതിരെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ശക്തമായ ഭാഷയില്‍ പ്രതികരണം പങ്കുവെച്ചത്.

തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നവരുടെ പൊള്ളയായ സമത്വവാദങ്ങളെ അശ്വതി രൂക്ഷമായി പരിഹസിച്ചു. ആര്‍ത്തവ അവധിയെ എതിര്‍ക്കുന്നവരുടെ പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള അബദ്ധ ധാരണകളും, അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കടുത്ത കുറവുമാണ് മുഴച്ചുനില്‍ക്കുന്നതെന്ന് താരം കുറിച്ചു.'ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.

സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ,' അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സര്‍ക്കാരിന്റെ പുതിയ നയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Save your stories

Sign in