നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
Jaihind TV News Report
Jaihind TV Web Desk
May 24, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് ഇന്നു തുടക്കം. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന്. രാവിലെ ഒന്‍പതിന് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹിം സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാല ക്രമത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ വൈകുന്നേരം വരെ നീളും.
നൂറ്റിനാല്‍പ്പത് എം.എല്‍.എമാരില്‍ അന്‍പത്തിമൂന്നുപേര്‍ പുതുമുഖങ്ങളാണ്. മൂന്ന് അംഗങ്ങള്‍ ക്വാറന്‍റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടികള്‍. രണ്ടുഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം.
രാവിലെ ഏഴുമുതല്‍ ആന്റിജന്‍ പരിധോനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.നിയസഭാതലം ഉള്‍പ്പടെ അണുവിമുക്തമാക്കി. നാളെ സ്പീക്കറെ തിരഞ്ഞെടുക്കും. 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10