യുഡിഎഫ് സര്‍വസജ്ജം ; തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
February 26, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ യുഡിഎഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഐശ്വര്യകേരള യാത്രയുടെ ശംഖുമുഖത്തെ സമാപനസമ്മേളനത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീറ്റ് വിഭജനചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കും. ഘടകകക്ഷികള്‍ക്കുള്ള സീറ്റുകളില്‍ അന്നു തന്നെ അന്തിമരൂപമുണ്ടാക്കും. മൂന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തില്‍ സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ഒരു മനസോടെ തെരഞ്ഞെടുപ്പിനെ നേരിടും. 5 വര്‍ഷക്കാലത്തെ അഴിമതിഭരണത്തിനെതിരായി ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10