Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബറില്‍, വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന്

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബറില്‍, വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന്
Lok Sabha Polls   ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിസംബർ മൂന്നിനാണ് അഞ്ചിടത്തേയും വോട്ടെണ്ണല്‍. ഛത്തീസ്ഢില്‍ 2 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 7, നവംബർ 17 എന്നീ ദിവസങ്ങളില്‍ വോട്ടെടുപ്പും ഡിസംബർ മൂന്നിന് വോട്ടെണ്ണലും നടക്കും. മിസോറമില്‍ നവംബർ 7ന് വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബർ 17 നും തെലങ്കാനയില്‍ നവംബർ 30 നും രാജസ്ഥാനില്‍ നവംബർ 23 നുമാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് അറിയാനാകും. അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ അഞ്ച് സംസ്ഥാനങ്ങളിലുമായി സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in