Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോഷണശ്രമം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; തമിഴ്നാട്ടില്‍ 10 വയസുകാരിക്ക് ദാരുണാന്ത്യം

മോഷണശ്രമം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; തമിഴ്നാട്ടില്‍ 10 വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ:  തമിഴ്നാട് പുതുക്കോട്ടയിൽ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. മൂന്ന് ദിവസമായി ചികില്‍സയിരിക്കെയാണ് മരണം സംഭവിച്ചത്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ നിന്ന് പിച്ചള വസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് പുതുക്കോട്ടൈ ജില്ലയിലെ കിള്ളനൂർ ഗ്രാമവാസികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കടലൂർ സ്വദേശികളായ ആറംഗ കുടുംബം മോഷണശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി ആക്രമിക്കുകയായിരുന്നു. സത്യനാരായണ സ്വാമി , ഭാര്യ ലില്ലി  , മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ എന്നിവരെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗർ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതക കേസ് റജിസ്റ്റർ ചെയ്ത് ഗണേഷ് നഗർ പൊലീസ് അന്വേഷണം തുടങ്ങി.  

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in