Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസമിൽ വാഹനാപകടം: കാസിരംഗയിൽ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് 23 മരണം; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

അസമിൽ വാഹനാപകടം: കാസിരംഗയിൽ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് 23 മരണം; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ 23 പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബൊക്കാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലർ എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണ്ണമായും തകരുകയും യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ട്രാവലറിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സംഭവത്തിൽ അസം സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അതീവ ദുഃഖം രേഖപ്പെടുത്തി.


Related articles

See all
Popular News

മോദിക്ക് പേടി, രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാകാത്തത് ഭയം കാരണം; കെ.സി.വേണുഗോപാൽ എംപി

Popular News

അദാനി ഗ്രീൻ എനർജി പദ്ധതിയുടെ ചെലവിൽ 99% കുറവ്; കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജയ...

Popular News

ഭാരത് സമ്മിറ്റിൽ അന്താരാഷ്ട്ര പ്രമുഖർക്ക് പ്രവേശനം നിഷേധിച്ചു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമ...

Popular News

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആസൂത്രിതമായി തകര്‍ക്കുന്നു; പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാന്‍: പ...

Save your stories

Sign in