Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം; ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം; ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചു

നഗോയ: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ വനിതാ ടീം വീണ്ടും സ്വര്‍ണമണിഞ്ഞു. ഐച്ചി-നഗോയയിലെ ടോക്കായ് സിറ്റിസണ്‍ ജിംനേഷ്യത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ഇറാനെ 37-34 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ സുവര്‍ണനേട്ടം കൈവരിച്ചത്.

ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണനേട്ടമാണിത്. 2010-ല്‍ വനിതാ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇതുവരെയുള്ള എല്ലാ പതിപ്പുകളിലും സ്വര്‍ണം നേടി ഇന്ത്യ സ്വന്തം ആധിപത്യം കാത്തുസൂക്ഷിക്കുന്നു. ഈ വിജയത്തോടെ നിലവിലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി ഉയരുകയും ആകെ മെഡലുകളുടെ എണ്ണം 27 ആകുകയും ചെയ്തു.

ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. പൂള്‍ ഘട്ടത്തില്‍ ബംഗ്ലാദേശ്, ജപ്പാന്‍, ഇറാന്‍ എന്നിവരെ കീഴടക്കിയ ഇന്ത്യ, സെമിഫൈനലില്‍ നേപ്പാളിനെ തകര്‍ത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഓള്‍-ഔട്ടുകളും മൂന്ന് ബോണസ് പോയിന്റുകളും നേടി 22-16 എന്ന നിലയില്‍ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഏഴ് ബോണസ് പോയിന്റുകളും സൂപ്പര്‍ ടാക്കിളുകളിലൂടെയും ഇറാന്‍ ശക്തമായി തിരിച്ചുവന്നു. ഇറാന്‍ രണ്ട് ഓള്‍-ഔട്ട് പോയിന്റുകള്‍ കൂടി നേടി ഒപ്പത്തിനൊപ്പം എത്താന്‍ ശ്രമിച്ചെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മനസാന്നിധ്യം കൈവിടാതെ കളി നിയന്ത്രിച്ച ഇന്ത്യ 37-34 എന്ന സ്‌കോറിന് വിജയം സ്വന്തമാക്കുകയായിരുന്നു.

Related articles

See all
Popular News

ബാഡ്മിന്റണിൽ പി.വി സിന്ധു പുറത്തായി, ഷൂട്ടിങ്ങിലും നിരാശ; അമ്പെയ്ത്തിൽ മികച്ച പ്രകടനവുമായി...

Popular News

കാര്യവട്ടത്ത് നാളെ ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും, വിപുലമായ പ...

Popular News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ്: തജീന്ദർപാലിന് വെള്ളി, തുടർച്ചയായ മൂന്നാം ഗെയിംസിലും മെഡൽ; 400...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Save your stories

Sign in