Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് 2026: ഷൂട്ടിങ്ങിൽ വെള്ളിത്തിളക്കവുമായി എളവേണിൽ; ഇന്ത്യയ്ക്ക് രണ്ടാം മെഡൽ

ഏഷ്യൻ ഗെയിംസ് 2026: ഷൂട്ടിങ്ങിൽ വെള്ളിത്തിളക്കവുമായി എളവേണിൽ; ഇന്ത്യയ്ക്ക് രണ്ടാം മെഡൽ

20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ എളവേണിൽ വാളറിവൻ വെള്ളി മെഡൽ നേടി. അവസാന നിമിഷം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എളവേണിലിന് ഒടുവിൽ ചെറിയ പിഴവ് സംഭവിച്ചതോടെ സ്വർണം നഷ്ടമാകുകയായിരുന്നു. 252.4 പോയന്റോടെയാണ് താരം വെള്ളി സ്വന്തമാക്കിയത്. 253.0 പോയന്റ് നേടിയ ജപ്പാന്റെ ഹിനാറ്റ തായ്ചി സ്വർണവും ദക്ഷിണ കൊറിയയുടെ ബാൻ ഹയോജിൻ വെങ്കലവും നേടി.

നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. എളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി നേട്ടം കൊയ്തത്. ഈ ഇനത്തിൽ ചൈന സ്വർണവും ആതിഥേയരായ ജപ്പാൻ വെങ്കലവും സ്വന്തമാക്കി.

ഗെയിംസിന്റെ ഒന്നാം ദിനത്തിൽ വുഷു പുരുഷന്മാരുടെ ചാങ്ഖുവാൻ ഫൈനലിൽ മത്സരിച്ച ഇന്ത്യൻ താരം സൂരജ് സിങ് മയാങ്‌ലാംബാം 9.683 സ്‌കോറോടെ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെക്ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം ഡിസൂസ ജപ്പാന്റെ യുയിന സകാമോട്ടോയോട് പരാജയപ്പെട്ട് പുറത്തായി. മിക്സഡ് ഡബിൾസിൽ ക്വിംസി ജോക്വിം ഡിസൂസ - മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് സഖ്യം വെങ്കലത്തിനായി പോരാടുന്നുണ്ട്.

സോഫ്റ്റ് ടെന്നീസ് സെമിഫൈനലിൽ ഇന്ത്യൻ പുരുഷ ടീം ആതിഥേയരായ ജപ്പാനെ നേരിടും. ജയിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. അതേസമയം, ഹോക്കിയിൽ സ്വർണം നിലനിർത്താൻ ക്രൈഗ് ഫുൾട്ടൻ പരിശീലിപ്പിക്കുന്ന പുരുഷ ടീമും, ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ വനിതാ ടീമും കളത്തിലിറങ്ങുന്നു. പുരുഷ ടീം ഞായറാഴ്ച ഇന്തോനേഷ്യക്കെതിരെയും, വനിതാ ടീം ഉസ്‌ബെകിസ്താനെതിരെയുമാണ് ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.

ബാഡ്മിന്റൺ വനിതാ ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം കസാഖ്‌സ്താനെതിരെയാണ്. പി.വി. സിന്ധു നയിക്കുന്ന സംഘത്തിൽ മലയാളി താരം ട്രീസാ ജോളി, ഉന്നതി ഹൂഡ, തൻവി ശർമ, തനിഷ ക്രാസ്റ്റോ, ഇഷാറാണി ബറുവ എന്നിവരാണുള്ളത്. മലയാളി താരം എച്ച്.എസ്. പ്രണോയ് ഉൾപ്പെടുന്ന പുരുഷ ടീമിന്റെ പോരാട്ടം തിങ്കളാഴ്ച ആരംഭിക്കും.




Related articles

See all
Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Popular News

അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം

Popular News

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ...

Popular News

"സ്വന്തമായി ബോളിങ് ഷൂസ് പോലുമില്ലായിരുന്നു"; ഹാർദിക് പാണ്ഡ്യയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്...

Save your stories

Sign in