Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശമാരുടെ മെയ്ദിന റാലി നാളെ, രാപകല്‍ സമരയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും

ആശമാരുടെ മെയ്ദിന റാലി നാളെ, രാപകല്‍ സമരയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും
സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് 1 ന് ആശമാര്‍ മെയ്ദിന റാലി റാലി നടത്തും നൂറു കണക്കിന് ആശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. 'ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം' എന്ന ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഇതിനോടകം പൊതുസമൂഹം ഏറ്റെടുത്തിട്ടുണ്ട്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ നാളെ വിവിധ തൊഴിലാളി സംഘടനകളും പരസ്യ പിന്തുണയുമായി സമരവേദിയില്‍ എത്തിച്ചേരും. പോരാട്ട പാതയില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ വീറുറ്റ മനസ്സോടെ തരണം ചെയ്തവരാണ് ആശമാര്‍. ആശമാരുടെ ആ നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ ഇന്ധനം. 'രാപകല്‍ സമരയാത്ര' എന്ന പുതിയ സമരഘട്ടത്തിന് ഉജ്ജ്വല തുടക്കം നല്‍കാന്‍ സമരവേദിയിലെ മെയ്ദിനാചരണത്തിന് സാധിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും.സമര പതാക എം എ ബിന്ദുവിന് കൈമാറും. നിരാഹാര സമര 42-ാം ദിവസം കെ എ എച്ച് ഡബ്യൂ എ സംസ്ഥാന കമ്മിറ്റിയംഗം പി. ലാര്യ,തിരുവനന്തപുരം മാറനല്ലൂര്‍ എഫ് എച്ച് സി യിലെ എന്‍.ശോഭന കുമാരി,കോട്ടയം പൂഞ്ഞാര്‍ ജി വി രാജ എഫ് എച്ച് സിയിലെ ലേഖ സുരേഷ് എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.  

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in