Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NILAMBUR| സ്ഥാനാര്‍ത്ഥികളായി...നിലമ്പൂരില്‍ പോരാട്ടം കനക്കുന്നു; പ്രചരണത്തില്‍ യുഡിഎഫ് മുന്നില്‍

NILAMBUR| സ്ഥാനാര്‍ത്ഥികളായി...നിലമ്പൂരില്‍ പോരാട്ടം കനക്കുന്നു; പ്രചരണത്തില്‍ യുഡിഎഫ് മുന്നില്‍
സ്ഥാനാര്‍ത്ഥി ചിത്രങ്ങള്‍ തെളിഞ്ഞതോടെ നിലമ്പൂരിലെ രാഷ്ട്രീയ അങ്കം മുറുകുകയാണ്. പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ യുഡിഎഫ് അടുത്തഘട്ട പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ഇടതു മുന്നണിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയും നിലമ്പൂരില്‍ എത്തി. പിവി അന്‍വറും മത്സരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. യുഡിഎഫിനും കോണ്‍ഗ്രസിനും ഏറെ വളക്കൂറുള്ള നിലമ്പൂരില്‍ ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് മണ്ഡലത്തില്‍ കളം നിറഞ്ഞ് പ്രചരണം കൊഴുപ്പിക്കുകയാണ്. പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സജീവ പ്രചരണം തുടരുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നിലമ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും മറ്റുള്ളവര്‍ക്ക് ഒന്നും പ്രസക്തി ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ഇതിനിടയില്‍ രാഷ്ട്രീയ മലക്കം മറച്ചിലുകള്‍ ഏറെ നടത്തിയ പി വി അന്‍വര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന താന്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്ന് പിവി അന്‍വര്‍ അറിയിച്ചു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ.മോഹന്‍ ജോര്‍ജ് ആണ് ബിജെപി പ്രതിനിധിയായി മത്സരരംഗത്തിറങ്ങുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയും ഇന്ന് നിലമ്പൂരിലെത്തി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in