Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മഹാ സ്വീകരണം

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മഹാ സ്വീകരണം
ആര്യാടന്‍ ഷൗക്കത്തിന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുന്ന മഹാ സ്വീകരണം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷനേതാവ് വീഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുകയാണ്. ഒന്‍മ്പത് വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ തിരിച്ചുപിടിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് മിന്നും വിജയം കരസ്ഥാമാക്കിയത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭാംഗമാകുന്നത്. ഇന്ന് വൈകുന്നേരമായിരുന്നു അദ്ദേഹം നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി 'മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നിലമ്പൂരിന്റെ അമരക്കാരനായി ചുമതലയേറ്റത്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂര്‍ എം.എല്‍.എയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌ക്കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ച ആര്യാടന്‍ ഷൗക്കത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭയുടെ ആദ്യ അധ്യക്ഷനുമായി ഭരണരംഗത്ത് കഴിവ് തെളിയിച്ച ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയിലേക്ക് എത്തിയത്.നിലമ്പൂര്‍ സമ്മാനിച്ച കൂട്ടായ്മയുടെ വിജയത്തിലെ സന്തോഷം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ചുമതലയേറ്റത്.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in