Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KPCC PROTEST| ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു

KPCC PROTEST| ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പ്രതിഷേധ നടത്തത്തിന് നേതൃത്വം നല്‍കി. മനുഷ്യാവകാശ ലംഘനം നടത്തിക്കൊണ്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഗവര്‍ണര്‍ പ്രധാനമന്ത്രിയേയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അറിയിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെ വീണ്ടും ഒരു അതിക്രമം ഉണ്ടായിരിക്കുകയാണെന്ന് സമരത്തില്‍ അണിചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയ ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തെ തകര്‍ത്ത് സംഘപരിവാര്‍ നയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും ഫാസിസ്റ്റ് നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരത്തില്‍ ആലയടിച്ചത്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in