Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അർജുൻ ആയങ്കി കള്ളക്കടത്തിനായി ഉപയോഗിച്ച സിപിഎം പ്രവർത്തകന്‍റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അർജുൻ ആയങ്കി കള്ളക്കടത്തിനായി  ഉപയോഗിച്ച സിപിഎം പ്രവർത്തകന്‍റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
  കണ്ണൂർ : അർജുൻ ആയെങ്കി ഉപയോഗിച്ച  സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് സമീപമാണ് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ് വാഹനം. പരിയാരം ആയുർവേദ കോളേജിന് സമീപം കൊളപ്രത്താണ് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പരിയാരം പൊലീസ് കാർ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അർജ്ജുന്‍ കള്ളക്കടത്തിനായി ഉപയോഗിച്ച വാഹനം സിപിഎം പ്രവർത്തകനായ സജേഷിന്‍റേതാണെന്ന് തെളിഞ്ഞിരുന്നു.
നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍
നേരത്തെ ഇതേ കാർ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് അർജ്ജുന്‍റെ സംഘം സ്ഥലത്ത് നിന്നും കടത്തി. കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച ശേഷം വാഹനം വീണ്ടും ഉപേക്ഷിക്കുകയായിരുന്നു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in