Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്

ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പത്തൊന്‍പതുകാരിയായ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ പത്തൊന്‍പതുകാരി പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കിടെ യുവതി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നുവെങ്കിലും, ഇക്കാര്യം നിഷേധിച്ച യുവതി കൃത്യമായ പരിശോധനകളോട് സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവതി അര്‍ദ്ധരാത്രി 12:15-ഓടെ ശുചിമുറിയില്‍ കയറി പ്രസവിക്കുകയായിരുന്നു.

പ്രസവിച്ചയുടന്‍ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുഞ്ഞിനെ ശുചിമുറിയുടെ വെന്റിലേഷന്‍ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. തൊട്ടുപിന്നാലെ നേര്‍ത്ത കരച്ചില്‍ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. തെരുവ് നായ്ക്കള്‍ കറങ്ങിനടക്കുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണതെങ്കിലും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ഹരിപ്പാട് പൊലീസിനെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വിവരമറിയിച്ചു. നിലവില്‍ പൊലീസ് കാവലില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അമ്മയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വീയപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in