Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ തമിഴ്നാട് വനംവകുപ്പാണ് നടപടി സ്വീകരിച്ചത്

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ തമിഴ്നാട് വനംവകുപ്പാണ് നടപടി സ്വീകരിച്ചത്
കമ്പം: തേനി, കമ്പം മേഖലയിലെ ജനവാസ മേഖലയില്‍ വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വെച്ചു. തമിഴ്നാട് വനംവകുപ്പാണ് ഇന്നലെ അര്‍ദ്ധ രാത്രിയോടെ മയക്കുവെടിവെച്ചത്. മേഘമല വനമേഘലയിലെ വെള്ളിമലയിലേക്കാണ് കൊമ്പനെ മാറ്റുക എന്നാണ് സൂചന. ആന വനത്തില്‍ നിന്നും വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയതോടെയാണ് വെടിവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് റൌണ്ട് വെടിവെച്ച അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായതോടെ ആനിമല്‍ ആംബുലന്‍സിലോട്ട് മാറ്റി. അല്‍പ്പസമയത്തിനകം കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് കടത്തിവിടും. ഒന്നരമാസത്തിനിടെ മയക്കുവെടി രണ്ടാം തവണയാണ് അരിക്കൊമ്പന് ഏല്‍ക്കുന്നത്. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്. കഴിഞ്ഞ ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in