Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആചാരത്തനിമയില്‍ ആവേശം നിറഞ്ഞ് ആറന്മുള ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും കിരീടം നേടി

ആചാരത്തനിമയില്‍ ആവേശം നിറഞ്ഞ് ആറന്മുള ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും കിരീടം നേടി
  ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കൊറ്റത്തൂര്‍ കൈതക്കോടി പള്ളിയോടവുമാണ് വിജയികളായത്. വാശിയേറിയ മത്സരത്തിനൊടുവില്‍ വ്യക്തമായ ലീഡോടെ മേലുകര പള്ളിയോടം ഒന്നാമതെത്തിയപ്പോള്‍ അയിരൂര്‍ രണ്ടാമതും മല്ലപ്പുഴശ്ശേരി മൂന്നാമതുമെത്തി. ബി ബാച്ച് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് കൊറ്റത്തൂര്‍ കൈതക്കോടി വിജയിച്ചത്. ഈ വിഭാഗത്തില്‍ കോടിയാട്ടുകര പള്ളിയോടം രണ്ടാമതും ഇടപ്പാവൂര്‍ മൂന്നാമതുമായി ഫിനിഷ് ചെയ്തു. വള്ളംകളിയില്‍ സമയ നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. അതേസമയം, ആചാരത്തനിമയോടെ നടന്ന ഈ വര്‍ഷത്തെ വള്ളംകളി കാണാന്‍ പമ്പയുടെ ഇരുകരകളിലും നിരവധി ആളുകളാണ് തടിച്ചുകൂടിയത്. സിനിമാതാരം ജയസൂര്യയായിരുന്നു വള്ളംകളിയിലെ മുഖ്യ അതിഥി. വിജയികള്‍ ആഘോഷപൂര്‍വ്വം മന്നം ട്രോഫി ഏറ്റുവാങ്ങി.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in