Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ADOOR PRAKASH| അന്‍വര്‍ അടഞ്ഞ അധ്യായം; തീരുമാനം കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചെടുത്തത്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി

ADOOR PRAKASH| അന്‍വര്‍ അടഞ്ഞ അധ്യായം; തീരുമാനം കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചെടുത്തത്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി
പി.വി.അന്‍വറിന്റേത് അടഞ്ഞ അധ്യായമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ വോട്ടുനഷ്ടപ്പെടാന്‍ പോകുന്നത് എല്‍ഡിഎഫിനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്ന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ പാടില്ലാത്ത പലതും അന്‍വര്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെന്ന സാമാന്യ മര്യാദ പോലുംകാണിച്ചില്ല. അത് തിരിച്ചെടുക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേ സമയം മണ്മറഞ്ഞു പോയ നേതാക്കളെ ആരും അപമാനിക്കാറില്ലന്നും അത് ജയരാജന്റെ സംസ്‌കാരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനെ അപമാനിച്ച എം വി ജയരാജനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in