Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഒരു വെട്ടിപ്പില്‍ തുടങ്ങി, ചുരുളഴിയുന്നത് തട്ടിപ്പുകളുടെ നിര; ആന്റോ അഗസ്റ്റിനെതിരെ അന്വേഷണം മുറുകുന്നു

ഒരു വെട്ടിപ്പില്‍ തുടങ്ങി, ചുരുളഴിയുന്നത് തട്ടിപ്പുകളുടെ നിര; ആന്റോ അഗസ്റ്റിനെതിരെ അന്വേഷണം മുറുകുന്നു

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ഒറ്റ അന്വേഷണത്തില്‍ തുടങ്ങി, ആന്റോ അഗസ്റ്റിനും സംഘത്തിനുമെതിരെ നിരവധി തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവരുന്നത്. കായിക, ജിഎസ്ടി വകുപ്പുകള്‍ ആരംഭിച്ച പരിശോധനകള്‍ക്ക് പിന്നാലെ, ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ആഭ്യന്തര വകുപ്പിലേക്കും എക്‌സൈസിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ 25.78 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി എസ്.ഐ.ടി കണ്ടെത്തി. കൂടാതെ, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ നവീകരണവുമായും ക്ലബ് അംഗത്വ ഫീസുകളുമായും ബന്ധപ്പെടുത്തി 2.75 കോടിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയതായും തെളിഞ്ഞു. 9.94 കോടി മാത്രം വിലമതിക്കുന്ന വസ്തുവകകളുടെ മൂല്യം ഒരു വര്‍ഷത്തിനുള്ളില്‍ 154.38 കോടിയായി ഉയര്‍ത്തിക്കാട്ടി വായ്പയ്ക്കായി ഈടുവെച്ച തട്ടിപ്പും പുറത്തുവന്നിട്ടുണ്ട്.

കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് അവകാശപ്പെട്ടതെങ്കിലും, ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ യഥാര്‍ത്ഥ മൂല്യം 8.42 കോടി മാത്രമാണ്. ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ 549.22 കോടി രൂപയില്‍ വായ്പാ തുക ഒഴികെയുള്ള 336.47 കോടിയില്‍, 102.06 കോടി മാത്രമാണ് ജിഎസ്ടി റിട്ടേണില്‍ വെളിപ്പെടുത്തിയത്. ബാക്കി വരുന്ന 234.31 കോടി രൂപയ്ക്ക് കൃത്യമായ കണക്കുകളില്ല. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ അറിയാതെ അര്‍ജന്റീന, ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി കരാര്‍ ഒപ്പിട്ടതും നിയമവിരുദ്ധമായി പണം കൈമാറിയതും വിദേശനാണ്യ ലംഘന സംശയത്തില്‍ ഇ.ഡി അന്വേഷണത്തിനും വഴിവെച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പുറമെ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഗുരുതരമായ ക്രിമിനല്‍ കേസുകളിലും ആന്റോ അഗസ്റ്റിന്‍ പ്രതിയാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. വയനാട് മീനങ്ങാടിയില്‍ 8 കേസുകളും, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ 2 കേസുകളും, മംഗളൂരുവില്‍ ഒരു കേസും ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃതമായി 43 ലീറ്റര്‍ വിദേശമദ്യവും 22 ലീറ്റര്‍ വീഞ്ഞും പിടിച്ചെടുത്തതില്‍ എക്‌സൈസ് കേസും, മുട്ടില്‍ മരംമുറി കേസില്‍ കള്ളത്തടി രേഖകള്‍ ചമച്ച് കോടികള്‍ തട്ടിയതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത 36 കേസുകളും നിലവിലുണ്ട്.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക് അന്വേഷണം നീളുന...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...