Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മദ്യക്കേസിൽ കുടുങ്ങിയത് തുടക്കം മാത്രം; വഞ്ചന, അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിങ്ങനെ ആന്റോയ്ക്കെതിരെ പുറത്തുവരുന്നത് 15 ഗുരുതര കേസുകൾ

മദ്യക്കേസിൽ കുടുങ്ങിയത് തുടക്കം മാത്രം; വഞ്ചന, അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിങ്ങനെ ആന്റോയ്ക്കെതിരെ പുറത്തുവരുന്നത് 15 ഗുരുതര കേസുകൾ

തിരുവനന്തപുരം: അനുവദിച്ചതിലും കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 കേസുകളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്. മീനങ്ങാടി, കൽപ്പറ്റ, മേപ്പാടി, എറണാകുളം സെൻട്രൽ, കളമശ്ശേരി, അമ്പലമേട്, മംഗലാപുരം നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1. ക്രൈം നമ്പർ: 47/05 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 341, 294 (b), 353 r/w 34

കുറ്റങ്ങൾ: വഴിതടയൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ/പ്രവർത്തികൾ, സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ/അക്രമം, പൊതുവായ ഉദ്ദേശ്യത്തോടെ ഒന്നിച്ചു പ്രവർത്തിക്കൽ.

2. ക്രൈം നമ്പർ: 242/07 (മീനങ്ങാടി പോലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 143, 147, 341, 323 r/w 149

കുറ്റങ്ങൾ: നിയമവിരുദ്ധമായി സംഘം ചേരൽ (143), ലഹള ഉണ്ടാക്കൽ (147), വഴിതടയൽ (341), മർദ്ദനം/പരിക്കേൽപ്പിക്കൽ (323)

3. ക്രൈം നമ്പർ: 648/14 (കൽപ്പറ്റ പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 353, 506(1) r/w 34

കുറ്റങ്ങൾ: ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ (353), ഭീഷണിപ്പെടുത്തൽ (506(1)).

4. ക്രൈം നമ്പർ: 2146/14 (സെൻട്രൽ പോലീസ് സ്റ്റേഷൻ, എറണാകുളം)

വകുപ്പുകൾ: IPC 120(b), 406, 403, 417, 418, 420, 465, 468, 471 r/w 34

കുറ്റങ്ങൾ: ക്രിമിനൽ ഗൂഢാലോചന (120-B), വിശ്വാസവഞ്ചന (406), വഞ്ചന നടത്തി സ്വത്ത് തട്ടിയെടുക്കൽ (420), വ്യാജരേഖ ചമയ്ക്കൽ (465, 468, 471), തട്ടിപ്പ് (417, 418)

5. ക്രൈം നമ്പർ: 21/15 (മംഗലാപുരം നോർത്ത് ബന്താർ പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 406, 417, 420, 465, 467, 468, 471 r/w 34

കുറ്റങ്ങൾ: വഞ്ചന, വിശ്വാസവഞ്ചന, വ്യാജ പ്രമാണം ചമയ്ക്കൽ (467), വ്യാജരേഖ തട്ടിപ്പിനായി ഉപയോഗിക്കൽ

6. ക്രൈം നമ്പർ: 89/16 (മീനങ്ങാടി പോലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 447, 506 r/w 34

കുറ്റങ്ങൾ: അനാധികൃതമായി അതിക്രമിച്ചു കയറൽ (447), ഭീഷണിപ്പെടുത്തൽ (506).

7. ക്രൈം നമ്പർ: 225/16 (സെൻട്രൽ പൊലീസ് സ്റ്റേഷൻ, എറണാകുളം)

വകുപ്പുകൾ: IPC 354, 509, 506(1) r/w 34

കുറ്റങ്ങൾ: സ്ത്രീകൾക്കെതിരെയുള്ള ആക്രമണം/സ്ത്രീത്വത്തെ അപമാനിക്കൽ (354, 509), ഭീഷണിപ്പെടുത്തൽ (506)

8. ക്രൈം നമ്പർ: 264/16 (കളമശ്ശേരി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 406, 420 r/w 34

കുറ്റങ്ങൾ: വിശ്വാസവഞ്ചന (406), തട്ടിപ്പ്/വഞ്ചന (420)

9. ക്രൈം നമ്പർ: 460/16 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 225 (b), 353 r/w 34 & PDPP Act Sec 3(1)

കുറ്റങ്ങൾ: നിയമപരമായ അറസ്റ്റ് തടസ്സപ്പെടുത്തൽ (225 b), ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ (353), പൊതുസ്വത്ത് നശിപ്പിക്കൽ (PDPP Act).

10. ക്രൈം നമ്പർ: 461/16 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 143, 147, 342, 323, 353, 354, 294 (b) r/w 149

കുറ്റങ്ങൾ: നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കൽ, തടഞ്ഞുവെക്കൽ (342), മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ (354).

11. ക്രൈം നമ്പർ: 466/16 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 308 r/w 34

കുറ്റങ്ങൾ: അപായപ്പെടുത്താൻ/നരഹത്യയ്ക്ക് ശ്രമിക്കൽ (308).

12. ക്രൈം നമ്പർ: 34/18 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 341, 323, 308, 427 r/w 34

കുറ്റങ്ങൾ: വഴിതടയൽ, പരിക്കേൽപ്പിക്കൽ, അപായപ്പെടുത്താൻ ശ്രമിക്കൽ (308), വസ്തുവകകൾ നശിപ്പിക്കൽ (427).

13. ക്രൈം നമ്പർ: 281/21 (മീനങ്ങാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 406, 409, 420, 468, 471, 212 r/w 34 & PDPP Act Sec 3(1)

കുറ്റങ്ങൾ: വഞ്ചന, വ്യാജരേഖയുണ്ടാക്കൽ, കുറ്റവാളിയെ സംരക്ഷിക്കൽ (212), പൊതുസ്വത്ത് നശിപ്പിക്കൽ.

14. ക്രൈം നമ്പർ: 297/21 (മേപ്പാടി പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 406, 426 r/w 34

കുറ്റങ്ങൾ: വിശ്വാസവഞ്ചന (406), അനാവശ്യ നാശനഷ്ടങ്ങൾ വരുത്തൽ (426).

15. ക്രൈം നമ്പർ: 594/21 (അമ്പലമേട് പൊലീസ് സ്റ്റേഷൻ)

വകുപ്പുകൾ: IPC 406, 420 r/w 34

കുറ്റങ്ങൾ: വിശ്വാസവഞ്ചന, വഞ്ചനയും സ്വത്ത് തട്ടിയെടുക്കലും.






Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in