മനോരോഗ വിദഗ്ധരെക്കൊണ്ട് കേരള പോലീസിനെ ചികല്‍സിക്കേണ്ട അവസ്ഥയിലെത്തിച്ചു എന്നതാണ് പിണറായി വിജയന്റെ ഭരണ നേട്ടമെന്നും ആന്റോ ആന്റണി എം പി പറഞ്ഞു. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സുജിത് എന്ന കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച പോലീസുകാരെയും കേരള പോലീസിലെ ക്രിമിനലുകളെയും സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ആന്റോ ആന്റണി. എം പി . കെ പി സി സി യുടെ ആഹ്വാന പ്രകാരമാണ് സം്സ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ദുചൂഢന്റെ മരണത്തിന് അന്ന് കാരണക്കാരായ പോലീസുകാര്‍ ഇന്ന് പാരിതോഷകവും പദവിയും വാങ്ങി ഉയര്‍ന്ന കസേരകളിലുണ്ട് . സര്‍ സിപി യുടെ കാലത്തേക്കാള്‍ കിരാതമായ പോലീസ് വാ്‌ഴചയാണ് പിണറായി ഭരണത്തില്‍ ഉണ്ടായത്. ജനാധിപത്യ അവകാശങ്ങളേയും സാധാരണക്കാരേയും ചവിട്ടിയരയ്ക്കുന്നവരായി പൊലീസ് മാറിയിരിക്കുന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ജീവനു തന്നെ ഭീഷണി 'യാവുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നതെന്നുംതെറ്റു കണ്ടാല്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കേണ്ട രാഷ്ട്രീയ ഭരണ നേതൃത്വം ഈ പോലീസ് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി. സംസഥാനത്തെ ജനാധിപത്യ ധ്വംസനത്തിന് ഏക ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു
സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കേരള പോലീസിലെ ഒരു വിഭാഗം നടത്തുന്ന ക്രിമിനല്‍ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കില്‍ പൊതു ജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അതിനു മുന്നില്‍ ജനവിരുദ്ധ പിണറായി സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നും ആന്റോ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പത്തനംതിട്ട ടൗണ്‍ മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ ജയവര്‍മ്മ, കെ ജാസിം കുട്ടി മണ്ഡലം പ്രസിഡന്റുമാരായ ജോണ്‍ ജി, നാസര്‍ തോണ്ട മണ്ണില്‍, കെ പി മുകുന്ദന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രജനി പ്രദീപ്, എന്നിവര്‍ പ്രസംഗിച്ചു.