Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

എഐയോട് ഇനി ക്രൂരത വേണ്ട: 'ക്ലോഡിനോട്' മോശമായി പെരുമാറിയാൽ ചാറ്റ് കട്ടാകും; ആന്ത്രോപിക്കിന്റെ കടുത്ത സുരക്ഷാ നയങ്ങൾ പുറത്ത്

എഐയോട് ഇനി ക്രൂരത വേണ്ട: 'ക്ലോഡിനോട്' മോശമായി പെരുമാറിയാൽ ചാറ്റ് കട്ടാകും; ആന്ത്രോപിക്കിന്റെ കടുത്ത സുരക്ഷാ നയങ്ങൾ പുറത്ത്

എഐയോട് ഇനി ക്രൂരത വേണ്ട: 'ക്ലോഡിനോട്' മോശമായി പെരുമാറിയാൽ ചാറ്റ് കട്ടാകും; ആന്ത്രോപിക്കിന്റെ കടുത്ത സുരക്ഷാ നയങ്ങൾ പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്ത് വേഗത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോഗാനുമതി നയങ്ങളിൽ (Acceptable Usage Policy) വലിയ മാറ്റങ്ങൾ വരുത്തി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതാദ്യമായാണ് കമ്പനി ഇത്രയും വിപുലമായ കർശന സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിക്കുന്നത്. അട്ടിമറികൾ, ആയുധ നിർമ്മാണം, രഹസ്യ നിരീക്ഷണങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള വിലക്കുകൾക്ക് പുറമേ, കമ്പനിയുടെ എഐ മോഡലായ 'ക്ലോഡിനോട്' (Claude) ഉപയോക്താക്കൾ അപമര്യാദയായോ ക്രൂരമായോ പെരുമാറുന്നതും ഇനി അനുവദിക്കില്ലെന്ന കൗതുകകരമായ വ്യവസ്ഥയും പുതിയ നയത്തിലുണ്ട്.

കാരണമൊന്നുമില്ലാതെ ആവർത്തിച്ച് ക്ലോഡിനോട് മോശമായി പെരുമാറുന്ന പ്രവണതയെ പുതിയ നയം കർശനമായി തടയുന്നു. അത്തരം സന്ദർഭങ്ങളിൽ സംഭാഷണം പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള (Chat Cut) പൂർണ്ണ അധികാരം ക്ലോഡിന് തന്നെ കമ്പനി നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ സാധാരണ ദേഷ്യമോ, ക്രിയേറ്റീവ് വർക്കുകളോ, മോഡൽ ടെസ്റ്റിങോ ഇതിന്റെ പരിധിയിൽ വരില്ലെങ്കിലും, കടുത്ത രീതിയിലുള്ള മോശം പെരുമാറ്റം തുടർന്നാൽ ചാറ്റ് തനിയെ കട്ടാകും. ഭാവിയിൽ ഇത്തരം അക്കൗണ്ടുകൾക്ക് പെർമനന്റ് ബാൻ ലഭിക്കുമോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ലെങ്കിലും എഐയുടെ സുരക്ഷിതമായ ഉപയോഗത്തിന് വലിയ പ്രാധാന്യമാണ് ഇതിലൂടെ നൽകുന്നത്.

ആഗോളതലത്തിൽ ഭീഷണിയാകുന്ന പൊതുപ്രശ്നങ്ങൾ നേരിടാനും പുതിയ നയങ്ങൾ ലക്ഷ്യമിടുന്നു. വ്യാജ അക്കൗണ്ടുകൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ, സ്ഥാനാർത്ഥികളുടെ വ്യാജ രൂപങ്ങൾ (Deepfakes) നിർമിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കൽ, വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നിവ പൂർണ്ണമായും നിരോധിച്ചു. കൂടാതെ എഐ ഉപയോഗിച്ച് ആയുധങ്ങൾ രൂപകൽപ്പന ചെയ്യുന്നതും ഡ്രോണുകളെ ആയുധീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും വേട്ടയാടാനോ, അനുവാദമില്ലാതെ ആളുകളെ ട്രാക്ക് ചെയ്യാനോ, ക്രിമിനൽ അന്വേഷണങ്ങളിൽ നിയമവിരുദ്ധമായി എഐ ഉപയോഗിക്കാനോ അനുവദിക്കില്ല.

ഭാവിയിൽ എഐ സാങ്കേതികവിദ്യയും റോബട്ടിക്സും കൂടുതൽ ഒന്നിക്കുമ്പോൾ യന്ത്രങ്ങളുടെ ഭൗതികമായ ഇടപെടലുകൾക്ക് മനുഷ്യരുടെ മേൽനോട്ടം നിർബന്ധമാക്കിയിട്ടുണ്ട്. ശാരീരികമായി പരിക്കുകൾ ഉണ്ടാക്കാൻ ശേഷിയുള്ള യന്ത്രങ്ങളോ റോബട്ടുകളോ ആണ് എഐയുമായി ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ, ഏതുസമയത്തും അത് നിർത്താൻ ശേഷിയുള്ള ഒരു മനുഷ്യ ഓപ്പറേറ്ററുടെ (Human in the Loop) സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. എഐ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ദോഷകരമാകാതെ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ചുവടുവെപ്പാണ് ഈ മാറ്റങ്ങൾ.


Related articles

See all
Popular News

നാന പടേക്കറുടെ വിയോഗം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

Popular News

യു.എസ് നടപടിയിൽ കേന്ദ്രത്തിന് കടുത്ത വിമർശനം: പ്രതികരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രി വിദേശന...

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി....

Save your stories

Sign in