Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രവി മോഹൻ - യോഗി ബാബു കൂട്ടുകെട്ടിലെ 'ആൻ ഓർഡിനറി മാൻ'; നടൻ സിദ്ധാർത്ഥ് ആലപിച്ച 'ലോർഡ ലബക്ക' ഗാനം പുറത്ത്

രവി മോഹൻ - യോഗി ബാബു കൂട്ടുകെട്ടിലെ 'ആൻ ഓർഡിനറി മാൻ'; നടൻ സിദ്ധാർത്ഥ് ആലപിച്ച 'ലോർഡ ലബക്ക' ഗാനം പുറത്ത്

ചെന്നൈ: നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കെനീഷ സംഗീതസംവിധാനവും ഗാനരചനയും നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ്. യോഗി ബാബു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ രവി മോഹൻ തന്നെയാണ് നിർമ്മിക്കുന്നത്.

ചടുലമായ സംഗീതവും വ്യത്യസ്തമായ ആലാപനവും കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു ‘ലോർഡ ലബക്ക’. സിദ്ധാർത്ഥിന്റെയും മന്നാർ മുത്തുവിന്റെയും ശബ്ദം ഗാനത്തിന് വേറിട്ടൊരു ഊർജ്ജം നൽകുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പ്രമോ സോങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ എത്തിയ പുതിയ ഗാനവും ചിത്രത്തിന്റെ സംഗീതവിഭാഗത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

യോഗി ബാബുവിനെ നായകനാക്കി ഒരുക്കുന്ന ഈ കോമഡി എൻ്റർടെയിനർ ചിത്രത്തിലൂടെ, അഭിനയരംഗത്ത് തിളങ്ങിയ രവി മോഹൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയുമുണ്ട്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി (OTT) അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

അണിയറപ്രവർത്തകർ: ഛായാഗ്രഹണം: വിവിയൻ ആംബ്രോസ്, സംഘട്ടനം: സ്റ്റണ്ട് ശിവ, കലാസംവിധാനം: സൗന്ദർ നല്ലസാമി, കോ-എഡിറ്റർ: ഷെർബിൻ ജെ., വസ്ത്രാലങ്കാരം: പ്രവീൺ രാജ, നൃത്തസംവിധാനം: രഘു താപ്പ, പബ്ലിസിറ്റി ഡിസൈൻ: സതീഷ് ടി.പി., മേക്കപ്പ്: കാർത്തി, പ്രൊഡക്ഷൻ കൺട്രോളർ: എസ്. കൃഷ്ണരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. വിക്കി, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ബാലചന്ദ്രൻ ജി., പിആർഒ: ശബരി.

Related articles

See all
Popular News

അഭ്യൂഹങ്ങള്‍ക്ക് വിരാമം: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി; ഗ്രീസില്‍ അടുത്ത ബ...

Popular News

'ഇതെന്റെ മെറ്റേണിറ്റി ഷൂട്ട്'; ലളിതമായ ചിത്രവുമായി ആരാധകരുടെ പ്രിയതാരം സാമന്ത

Popular News

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്...

Popular News

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്ര...

Save your stories

Sign in