Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അമ്മ' ഓരോരുത്തരും പറയുന്നതുപോലെ പ്രവര്‍ത്തിക്കില്ല; അന്‍സിബയുടെ ആവശ്യം തള്ളി കുക്കു പരമേശ്വരന്

'അമ്മ' ഓരോരുത്തരും പറയുന്നതുപോലെ പ്രവര്‍ത്തിക്കില്ല; അന്‍സിബയുടെ ആവശ്യം തള്ളി കുക്കു പരമേശ്വരന്

'അമ്മ' സംഘടനയിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. തന്റെ പരാതി കേള്‍ക്കാന്‍ പ്രത്യേക നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യം സംഘടന പരിഗണിച്ചേക്കില്ല. ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കലല്ല 'അമ്മ'യുടെ രീതിയെന്നാണ് കുക്കു പരമേശ്വരന്റെ പ്രതികരണം.

രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവരടങ്ങുന്ന സമിതി വേണമെന്നായിരുന്നു 'അമ്മ'യില്‍ നിന്ന് രാജിവെച്ച ജോയിന്റ് സെക്രട്ടറി കൂടിയായ അന്‍സിബയുടെ ആവശ്യം. ഇവരില്‍ ആര്‍ക്കെങ്കിലും താല്പര്യമില്ലെങ്കില്‍ തന്നോട് ആലോചിച്ച് ബദല്‍ അംഗങ്ങളെ നിശ്ചയിക്കണമെന്നും, ഹിയറിങ് നടപടികള്‍ പൂര്‍ണ്ണമായി റെക്കോര്‍ഡ് ചെയ്ത് പകര്‍പ്പ് നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ഹാജരാകാന്‍ സംഘടന കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു അന്‍സിബയുടെ ഈ നിബന്ധനകള്‍.

അതേസമയം, നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മയ്ക്കുമെതിരെ അന്‍സിബ ഹസന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ലക്ഷ്മി പ്രിയയുടെ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും, തനിക്കുണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്‍സിബ ആവശ്യപ്പെട്ടിരിക്കുന്നത്. 

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in