Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമര്‍നാഥ് മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി: നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു | VIDEO

അമര്‍നാഥ് മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി: നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു | VIDEO
ജമ്മു-കശ്മീരിലെ അമര്‍നാഥിലുണ്ടായ മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി.  നിരവധി പേരെ കാണാതായി.  കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പ്രദേശത്ത് കുടുങ്ങിയവരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അമര്‍നാഥ് ഗുഹയ്ക്കുമുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു. വൈകുന്നേരം 5.30 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തുണ്ടായിരുന്ന തീര്‍ത്ഥാടക ക്യാമ്പുകളും ടെന്‍റുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. അമര്‍നാഥ് തീര്‍ത്ഥാടന സമയമായതിനാല്‍ ജനപ്രവാഹമാണ് പ്രദേശത്തേക്ക് ഉണ്ടായിരുന്നത്. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പച്ചേക്കുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. വലിയ ജനത്തിരക്ക് ഉള്ളതിനാല്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച വ്യക്തമായ കണക്ക് പോലും ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. [video width="234" height="426" mp4="https://jaihindtv.in/wp-content/uploads/2022/07/WhatsApp-Video-2022-07-08-at-9.06.02-PM.mp4"][/video]

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in