Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഭയവും നിഗൂഢതയും നിറച്ച് “അമാനുഷികം”; ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

ഭയവും നിഗൂഢതയും നിറച്ച് “അമാനുഷികം”; ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

ഭയവും ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ വ്യത്യസ്തമായ ഒരു സിനിമാനുഭവം സമ്മാനിക്കാൻ ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം “അമാനുഷികം” സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ‘ക്രോണിക്ക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ ജോമോൻ ജോഷിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നമോ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുധീഷ് പെരുമ്പള്ളിയാണ്. പുതുമുഖം ആൻ മേരി റോയ് നായികയാകുന്ന ചിത്രത്തിൽ പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ, പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

സാങ്കേതിക മേഖലയിലും മികച്ച അണിയറപ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ബിൻസീർ ഛായാഗ്രഹണവും ആശീഷ് ശിവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അഖിൽ പൊന്നപ്പന്റെ വരികൾക്ക് റെജൻ രഘു സംഗീതവും ഷാനു സജിൻ പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നു. ശാന്തി ഭൂഷൺ ലൈൻ പ്രൊഡ്യൂസറായും സതീഷ് പാപ്പനംകോട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

മനോജ് മഹാദേവ് പ്രൊഡക്ഷൻ കൺട്രോളറാകുന്ന ചിത്രത്തിൽ കൃഷ്ണൻ പെരുമ്പാവൂർ (മേക്കപ്പ്), ജയൻ നെല്ലങ്കര (ആർട്ട്), സഞ്ജയ് മാവേലി (കോസ്റ്റ്യൂം), ബൈജു ബാലകൃഷ്ണൻ (ഡിസൈൻ) എന്നിവരും പങ്കാളികളാകുന്നു. ചിത്രത്തിന്റെ പി.ആർ.ഒ എ.എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ്.

Related articles

See all
Popular News

നിവിൻ പോളിയുടെ ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1 മുതൽ തിയേറ്ററുകളിൽ

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Save your stories

Sign in