Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നാലു ജീവനുകളിൽ ഇനി ആലിൻ ചിരിക്കും; കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

നാലു ജീവനുകളിൽ ഇനി ആലിൻ ചിരിക്കും; കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

മസ്തിഷ്ക മരണത്തിന് ശേഷം അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിന് കേരളം വിങ്ങുന്ന മനസ്സോടെ യാത്രാമൊഴി നൽകി. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വീട്ടിലും പള്ളിയിലുമായി നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകൾ ഈ കുഞ്ഞുമാലാഖയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

 ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിന്റെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവയാണ് നാല് കുരുന്നുകൾക്ക് പുതുജീവനായി മാറിയത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in