Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യനിര്‍മാണം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ

മദ്യനിര്‍മാണം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ
മദ്യനിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ രംഗത്ത്. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഉന്നയിച്ചികൊണ്ടുള്ള സര്‍ക്കുലര്‍ ഞായറാഴ്ച രാവിലെ എല്ലാ ഇടവകകളിലും വായിച്ചു. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ അണിയറ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങള്‍ ലഹരിയില്‍ അക്രമം നടത്തുമ്പോള്‍ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമര്‍ശനം. മദ്യ-ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പളളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. ഇതരസംസ്ഥാനത്തുനിന്ന് കേരളത്തില്‍ തൊഴിലിന് എത്തുന്നവരെ സമ്പൂര്‍ണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ലഹരിക്കെതിരായ സര്‍ക്കാര്‍ പദ്ധതികള്‍ പലതും ഫലം കാണുന്നില്ലെന്നും സ്‌കൂള്‍, കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണം എന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in