Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം.ആര്‍. അജിത് കുമാര്‍; റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്

'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം.ആര്‍. അജിത് കുമാര്‍; റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്

തിരുവനന്തപുരം: ആലപ്പുഴ 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ഡി.ജി.പിക്ക് വിശദീകരണം നല്‍കി. പ്രത്യേകാന്വേഷണ സംഘത്തിന്റെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16-നാണ് ഡി.ജി.പി അജിത് കുമാറിനോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് സര്‍ക്കാരിന് കൈമാറും. 

ഡി.ജി.പി സ്ഥാനക്കയറ്റത്തിനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെ, എ.ഡി.ജി.പിയുടെ വിശദീകരണവും അതിന്മേലുള്ള സര്‍ക്കാരിന്റെ തീരുമാനവും അതീവ നിര്‍ണായകമാണ്. കേസ് ഡയറി തിരുത്തിയതിലും കേസ് അന്വേഷണം അട്ടിമറിച്ചതിലും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന പുതുക്കിയ റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെ രക്ഷിക്കാനായി കേസ് ഡയറി തിരുത്തിയ സമയത്ത് അജിത് കുമാര്‍ ഓഫീസിലുണ്ടായിരുന്നില്ല എന്ന വാദത്തിലടക്കം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ജൂലൈ 21-ന് മറുപടി നല്‍കാം എന്ന് അറിയിച്ചതനുസരിച്ചാണ് എ.ഡി.ജി.പി ഡി.ജി.പിക്ക് രേഖാമൂലം വിശദീകരണം കൈമാറിയത്.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in