Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി വിജയനോടും റിയാസിനോടും വീണയോടും ഇത്രയേ പറയാനുള്ളൂ 'ചായ കുടിക്കാന്‍ പോയതല്ലല്ലോ': പരിഹസിച്ച് അലന്‍ ഷുഹൈബ്

പിണറായി വിജയനോടും റിയാസിനോടും വീണയോടും ഇത്രയേ പറയാനുള്ളൂ 'ചായ കുടിക്കാന്‍ പോയതല്ലല്ലോ': പരിഹസിച്ച് അലന്‍ ഷുഹൈബ്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ്.

പിണറായി വിജയനെയും റിയാസിനെയും വീണ വിജയനെയും പരിഹസിച്ചായിരുന്നു അലന്റെ പ്രതികരണം. “പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാനുള്ളൂ. ‘ചായ കുടിക്കാൻ പോയതല്ലല്ലോ’” എന്നായിരുന്നു അലൻ ഫേസ്ബുക്കിൽ കുറിച്ചത്.

2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫൈസലും അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റും കേസിലെ സിപിഎമ്മിന്റെ നിലപാടുമാറ്റവും അന്ന് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം അലനും താഹയ്ക്കും അനുകൂലമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അറസ്റ്റിനെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു.

“ചായ കുടിക്കാൻ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.  വർഷങ്ങൾക്കിപ്പുറം മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും കുടുംബാംഗങ്ങൾക്കും റിയാസിനുമെതിരെ ഇഡി നീക്കം ശക്തമാകുന്നതിനിടെയാണ്, പിണറായി വിജയന്‍റെ പരാമർശം ഓർമിപ്പിച്ചുകൊണ്ട് അലൻ ഷുഹൈബിന്റെ പരിഹാസ പ്രതികരണം.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in