Logo
Sat, Jul 11, 2026 • 04:25 PM
LIVE TV
Watch

No business videos available

No Middle East videos available

പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തി ; അനുശോചിച്ച് എ.കെ ആന്‍റണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 29, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തി ; അനുശോചിച്ച് എ.കെ ആന്‍റണി
  തിരുവനന്തപുരം : മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു പ്രകാശെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ന് പുലർച്ചെ പ്രകാശിന്‍റെ മരണ വാർത്ത കേട്ടപ്പോൾ ഞെട്ടലും അതിലേറെ അസ്വസ്തതയും ഉണ്ടാക്കി. പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലര്‍ത്തിയ വ്യക്തിയായിരുന്നു വിവി പ്രകാശ്. തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണ്. വിദ്യാർത്ഥി യുവജന കാളഘെട്ടം മുതൽ  പ്രകാശുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്‍റ കുടുമബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിന്‍റെ വേര്‍പാട് പൊതു ജീവിതത്തിൽ ഒരു തീരാ നഷ്ടമാണ് - എകെ  ആന്‍റണി കുറിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10