Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MR AJITHKUMAR| അജിത്കുമാറിന് അധിക ചുമതല; ബെവ്‌കോ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു; സര്‍ക്കാര്‍ സംരക്ഷണം 'തുടരും'

MR AJITHKUMAR| അജിത്കുമാറിന് അധിക ചുമതല; ബെവ്‌കോ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു; സര്‍ക്കാര്‍ സംരക്ഷണം 'തുടരും'
എം.ആര്‍.അജിത് കുമാറിന് അധിക ചുമതല. നിലവില്‍ എക്‌സൈസ് കമ്മിഷണറായ അജിത്കുമാര്‍ ഇനി ബവ്‌റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നിര്‍വഹിക്കും. ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇനി മുതല്‍ പദവി അജിത്കുമാരിന്റെ കൈകളിലാകും. എന്നാല്‍, ഹര്‍ഷിത എംഡിയായി തുടരും. 2021 വരെ എക്‌സൈസ് കമ്മിഷണറുടെ കീഴിലായിരുന്നു ബവ്‌കോ ചെയര്‍മാന്‍ പദവിയും വന്നിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റുകയും ഇപ്പോള്‍ പുതിയ ഉത്തരവിലൂടെ വീണ്ടും അജിത് കുമാറിന് അധിക ചുമതല നല്‍കിയിരിക്കുകയുമാണ്. അനധികൃത സ്വത്ത് സമ്പാദനം, പൂരം കലക്കല്‍, സംസ്ഥാന പോലീസ് മേധാവി തുടങ്ങി വിവിധ വിഷയങ്ങളില്‍ അജിത്കുമാറിന് സര്‍ക്കാര്‍ സംരക്ഷണവും കരുതലും ലഭിച്ചിരുന്നു. മറ്റാരോടുമില്ലാത്ത 'കരുതല്‍' അജിത്കുമാറിനോട് പിണറായി സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നു. അത് ഇന്നും തുടരുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇതും മാറുകയാണ്.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in