Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശമായി ഐശ്വര്യ കേരള യാത്ര ; കൊല്ലം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയായി

ആവേശമായി ഐശ്വര്യ കേരള യാത്ര ; കൊല്ലം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയായി
  കൊല്ലം : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു. ആവേശകരമായ വരവേൽപ്പാണ് യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. രാവിലെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പത്തനാപുരത്ത് എത്തിയ ജാഥയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് പുനലൂരിൽ എത്തിയ ജാഥയിൽ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ അണിചേർന്നു. ഉച്ച കഴിഞ്ഞ് കൊട്ടാരക്കരയിലും ജാഥയ്ക്കു വൻ വരവേൽപ്പാണ് ലഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൊട്ടാരക്കരയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ധ്യയോടെ ചടയമംഗലത്ത് എത്തിയ ജാഥയെ ആയിരങ്ങള്‍ വരവേറ്റു. ചാത്തന്നൂർ മണ്ഡലത്തിൽ എത്തിയ ജാഥയ്ക്ക് പാരിപ്പള്ളി ജംഗ്ഷനിൽ വൻ വരവേൽപ്പ് നൽകി. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് ഇടതുമുന്നണി നടത്തിയ എല്ലാ അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരെ കൈയാമം വെക്കുമെന്ന് സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും. തുടർന്ന് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ 5 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in