Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി; കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി; കുടുങ്ങി യാത്രക്കാർ, പ്രതിഷേധം
  കൊച്ചി: കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാർ. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. ഇതിനു പിന്നാലെ യാത്രക്കാർ പ്രതിഷേധിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.  എയർ ഇന്ത്യ എക്സ്പ്രസിന്‍റെ  സാമൂഹ്യമാധ്യ പേജിലും യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തി.

Related articles

See all
Latest News

സിപിഎം കോട്ടയിൽ പോലീസിനെ വിന്യസിക്കാൻ ഹൈക്കോടതി; പയ്യന്നൂരിൽ പുസ്തക പ്രകാശനത്തിന് കനത്ത സു...

Latest News

RAMESH CHENNITHALA| ബിഎല്‍ഒ യുടെ ആത്മഹത്യ: ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രമേഷ് ചെന്...

Latest News

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ പോല...

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Save your stories

Sign in